CHANGARAMKULAM

ഹൈദരാബാദ് കേസിലെ വധശിക്ഷ വിധി:പോപുലർ ഫ്രണ്ട് പ്രധിഷേധം സംഘടിപ്പിച്ചു

ചങ്ങരംകുളം:ഹൈദരാബാദ് സ്ഫോടന കേസിൽ മലയാളികളടക്കം 38പേരെ വധ ശിക്ഷക്ക് വിധിച്ച നടപടിക്ക് എതിരെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചങ്ങരംകുളം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.സ്വതന്ത്ര ഇന്ത്യയിൽ ഇത്രയധികം ആളുകൾക്ക് വധശിക്ഷ വിധിക്കുന്നത് ചരിത്രത്തിലാദ്യമാണ്. ഈ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പലരും ഈ സംഭവം നടക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് ജയിലിലായിരുന്നു എന്നതാണ് ഏറെ വിചിത്രം.വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഈ വിധിക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ട് പ്രതിഷേധക്കാർ ആരോപിച്ചു.ഏരിയ ഭാരവാഹികളായ സലാം പള്ളിക്കര, യൂസഫ് ആമയം, ഷെഫീഖ് മുത്തൂര്, ബദറുദ്ദീൻ ഇർഫാനി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button