CHANGARAMKULAM
ബിജെപി ലഹരിക്കെതിരെ ചങ്ങരംകുളത്ത് ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു
എടപ്പാൾ: യുവതലമുറയിൽ ഭയാനകമായ തരത്തിൽ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം വർധിക്കുകയും ഇത് സമൂഹത്തിന്റെ സ്വൈര ജീവിതമാണ് ഇല്ലാതാക്കുന്നതെന്നും ഇതിൽ സർക്കാരും നിയമപാലകരും ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ നടത്തിയ ജനജാഗ്രത സദസ്സിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ.ഉല്ലാസ് ബാബു മുഖ്യ പ്രഭാഷണം നടത്തി.ടി.ഗോപാലകൃഷ്ണൻ, ജനാർദ്ദനൻ പട്ടേരി, കെ.പി രവീന്ദ്രൻ എടപ്പാൾ, ശ്രീനി വാരനാട്, കെ.അനീഷ്, സുധാകരൻ നന്നംമുക്ക്, കെ.കുഞ്ഞുണ്ണി, കൃഷ്ണൻ പാവിട്ടപ്പുറം, എം.വിനയകുമാർ, ഉണ്ണികൃഷ്ണൻ ആലങ്കോട്, മണികണ്ഠൻ പന്താവൂർ, സബിത വിനയകുമാർ എന്നിവർ സംസാരിച്ചു.