EDAPPAL
ബാലഗോകുലം മഹാ ശോഭയാത്ര പരിപാടിയുടെ ക്ഷണപത്രിക കൈമാറി
എടപ്പാൾ : ബാലഗോകുലം മഹാ ശോഭയാത്ര പരിപാടിയുടെ ക്ഷണപത്രിക കൈമാറി. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി ആഗസ്റ്റ് 18ന് എടപ്പാളിൽ നടക്കുന്ന മഹാശോഭയാത്രയുടെ ക്ഷണപത്രിക സ്വാഗത സംഘം രക്ഷാധികാരി ഡോ. ചാത്തനകത്ത് അച്ചുതനുണ്ണി മാസ്റ്റർക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.
ഇ.ശിവകുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ വിവേകാനന്ദൻ കോലത്ത് സുനിൽ പൊൽപ്പാക്കാര, പി.കെ സുരേഷ്, ബാബു വെങ്ങിനിക്കര, പ്രദീപ് കുത്ത് എന്നിവർ പങ്കെടുത്തു. മഹാ ശോഭയാത്രയുടെ സമാപനം കുളങ്കര ഭഗവതി സന്നിധിയിൽ നടക്കും.