Ayilakkad

പ്രാർത്ഥനാ സംഗമം നടത്തി

എടപ്പാൾ | അയിലക്കാട് അൽ സിറാജിൽ ഫലസ്തീൻ പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു. വെടിനിർത്തൽ പ്രഖ്യാപനത്തിനു ശേഷവും അക്രമം തുടരുന്നതും ലോക രാഷ്ട്രങ്ങളുടെ നിസ്സംഗതയും ഭീതിപ്പെടുത്തുന്നതാണന്ന് സംഗമം അഭിപ്രായപ്പെട്ടു. മദ്യം മയക്കു വസ്തു – വർഗ്ഗീയ – സ്വജനപക്ഷപാത ലഹരികൾ പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യുന്നതോടൊപ്പം മാഫിയാ വാഴ്ച ക്കറുതി വരുത്തുകയും ചെയ്താൽ മാത്രമേ രാജ്യത്ത് സമാധാനം സംസ്ഥാപിക്കാനാവു എന്നും സംഗമം അഭിപ്രായപ്പെട്ടു. സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. ടി.പി. മുഹമ്മദലി മൗലവി അദ്ധ്യക്ഷത വഹിച്ചു.. എസ്.ഐ.കെ. തങ്ങൾ ബുഖാരി പ്രാർത്ഥനക്കു നേതൃത്വം നൽകി. വിടപറയുന്നവിശുദ്ധ മാസം എന്ന പ്രമേയത്തിൽ എ.പി.ഷൗഖത്തലി സഖാഫി പ്രഭാഷണം നടത്തി. നൂറിൽപരം കുടുംബങ്ങൾക്ക് റംസാൻ ഈ ദ് സ്നേഹ കിറ്റ് വിതരണം ചെയ്തു. വിട പറഞ്ഞ അൽ സുവൈദ് ഗ്രൂപ്പ് MD.ഡോ: ഹംസയുടെ മാതാവ് ഉൾപ്പെടെ മരണപ്പെട്ടവർക്ക് പ്രത്യേക പ്രാർത്ഥന നടത്തി. ഹംസ ബാഖവി. മുസ്ഥഫ ശുകപുരം . എം.വി. കാദർ പ്രസംഗിച്ചു. ഹൈദർ സത്യാക്കൽ. എൻ.എ. റസാഖ് ഹാജി.കെ.പി.ഹംസ മൗലവി.. എ.പി. കാദർ.കെ.വി. ഇസ്മാഈൽ സി.വി സുലൈമാൻ സി.പി. ബശീർ ഹാജി.. PK അശ്റഫ് മുത്തു പൂക്കരത്താ മൊയ്തീൻ ഹാജി..AP. അശ്റഫ് ജലീൽ സഅദി ഹുസൈൻ ഹാജി. ഫഖ്റുദ്ധീൻ. നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button