പത്താംക്ലാസ് വിദ്യാര്ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു;ചാലിശ്ശേരി പൊലീസ് കേസെടുത്തു
May 9, 2023
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കായിക അധ്യാപകനെതിരെ ചാലിശ്ശേരി പോലീസ് കേസെടുത്തു. ഒമ്പതാം ക്ലാസ് മുതൽ വിവാഹ വാഗ്ദാനം നൽകി കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഫോട്ടോകൾ എടുത്ത് വിവിധ ആളുകൾക്ക് കൈമാറി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചാലിശ്ശേരി പോലീസ് പോക്സൊ ചുമത്തി കേസെടുത്തു.