KERALA


പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ; ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും


പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പോപ്പുലർ ഫ്രണ്ടുകാരുടെ ജപ്തി ചെയ്ത വസ്തു വകകൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ തവണ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു.
ജപ്തി നടപടികൾ നേരിട്ടവർക്ക് നിരോധിത സംഘടനയായ പിഎഫ്.ഐ യുമായുള്ള ബന്ധം വ്യക്തമാക്കുന്ന വിശദമായ സത്യവാങ്മൂലമാണ് നൽകേണ്ടത്. തന്റെ സ്വത്ത് വകകൾ അന്യായമായി ജപ്തി ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി ടി.പി യൂസഫ് നൽകിയ കക്ഷി ചേരൽ അപേക്ഷയും കോടതി പരിഗണിക്കും.

സംസ്ഥാനത്തെമ്പാടുമായി 248 പി.എഫ്.ഐ പ്രവർത്തകരുടെ സ്വത്ത് വകകൾ ആണ് ഹർത്താലാക്രമണ കേസുകളുമായി ബന്ധപ്പെട്ട് ജപ്തി ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button