BREAKING NEWSEDAPPALLATEST NEWSLocal newsPUBLIC INFORMATIONUPDATES

പോത്തനൂർ ഗവ. യു.പി. സ്കൂൾ നൂറിന്റെ നിറവിലേക്ക്; ശതാബ്ദി ആഘോഷങ്ങൾക്ക് സംഘാടക സമിതി രൂപീകരിച്ചു

പോത്തനൂർ: ഒരു നൂറ്റാണ്ടിന്റെ അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും സാമൂഹിക മുന്നേറ്റത്തിന്റെയും ഓർമ്മകളുമായി പോത്തനൂർ ഗവ. യു.പി. സ്കൂൾ ശതാബ്ദിയുടെ നിറവിലേക്ക്. നൂറാം വാർഷികാഘോഷങ്ങൾ വിപുലമായി സംഘടിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു.സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ വിവിധ പരിപാടികളോടെ ശതാബ്ദി ആഘോഷം സംഘടിപ്പിക്കാനാണ് തീരുമാനം.സംഘാടക സമിതിയുടെ ഭാരവാഹികളെയും വിവിധ ഉപസമിതി അംഗങ്ങളെയും യോഗത്തിൽ തെരഞ്ഞെടുത്തു.

ആഘോഷ പരിപാടികളുടെ നടത്തിപ്പ്, സാമ്പത്തിക സമാഹരണം, പ്രചാരണം, സാംസ്കാരിക പരിപാടികൾ, പൂർവ്വ വിദ്യാർത്ഥി ഏകോപനം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി പി.ടി.എ അംഗങ്ങൾ, അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ , ജനപ്രതിനിധികൾ, രാഷ്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ പ്രതിനിധികൾ,ക്ലബ്ബ്‌ ഭാരവാഹികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.മുഖ്യ രക്ഷാധികാരി എം പി അബ്ദുൾ സമദ് സമദാനി, രക്ഷാധികാരികൾ എം എൽ എ വി.എസ് ജോയ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാർ ഹാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗായത്രി , പഞ്ചായത്ത് പ്രസിഡന്റ് മുബഷിറ സിറാജ്സംഘാടക സമിതി ചെയർമാൻ ബീരാവുണ്ണി എന്ന കുഞ്ഞാപ്പ ,വൈസ് ചെയർമാൻ അഖില (പി.ടി.എ പ്രസിഡന്റ്), കൺവീനർ സുഹറാബി ടീച്ചർ (ഹെഡ്മിസ്ട്രസ്) , ട്രഷറർ മോഹൻ മാസ്റ്റർ,ജനറൽ കൺവീനർമാർ മെഹറുന്നിസ (ജില്ലാ പഞ്ചായത്ത് മെമ്പർ), ബൽ ക്കീസ് കൊരണ പറ്റ (ബ്ലോക്ക് മെമ്പർ ) ശോഭന പി ( സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ) മഞ്ജുഷ വി.പി (വാർഡ് മെമ്പർ ) സൂര്യ. പി ( വാർഡ് മെമ്പർ )സ്കൂളിന്റെ നൂറുവർഷത്തെ ചരിത്രവും പാരമ്പര്യവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും പൂർവ്വ വിദ്യാർത്ഥികളെയും അധ്യാപകരെയും നാട്ടുകാരെയും ആഘോഷത്തിന്റെ ഭാഗമാക്കുന്നതിനും വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും പങ്കെടുക്കാവുന്ന വിവിധ വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.ശതാബ്ദി ആഘോഷത്തിന്റെ വിജയത്തിനായി മുഴുവൻ നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണം സംഘാടക സമിതി അഭ്യർത്ഥിച്ചു. ടി വി അബ്ദുൾ സലാം (പി ടി എ വൈസ് പ്രസിഡന്റ്) സജീവ് എം (എസ് എം സി വൈസ് ചെയർമാൻ) പ്രീത (എം ടി എ പ്രസിഡന്റ്) തുടങ്ങിയവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button