EDAPPAL

ഫിഫ വേൾഡ് കപ്പ്‌ 2022: ഉദയൻ എടപ്പാൾ
ഒരുക്കിയ സാൻഡ് ആർട്ട് വീഡിയോ ശ്രദ്ധേയമാകുന്നു

2022 ലോക കപ്പ്‌ കൗൺഡൗണിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വാക്ക് ഖത്തർ
ഒരുക്കിയ പരിപാടിയിൽ പ്രശസ്ത ഇന്ത്യൻ സാൻഡ് അർട്ടിസ്റ് ഉദയൻ എടപ്പാൾ, ഖത്തറും ലോക കപ്പും പ്രമേയമാക്കി ഒരുക്കിയ സാൻഡ് ആർട്ട് വീഡിയോ ശ്രദ്ധേയമായി.
ഇന്ത്യൻ സ്പോർട്സ് സെന്റർ കമ്മ്യൂണിറ്റി കാർണിവൽ വേദിയിൽ വെച്ച് ഖത്തർ എനർജി റിക്രിയേഷൻ മേധാവി ഖാലിദ് ഫക്രു 4 മിനിറ്റ് ധൈർഘ്യമുള്ള വിഡിയോ പുറത്തിറക്കി.
ഖത്തറിന്റെ ചരിത്രം, പിന്നിട്ട നാഴിക കല്ലുകൾ,ലോകകപ്പ് ആതിഥേയത്വത്തിന് അവസരം ലഭിച്ച മുഹൂർത്തം, അറബ് കപ്പ്‌, ലോക കപ്പിനായി ഒരുക്കിയ എട്ട് വിസ്മയ സ്റ്റേഡിയങ്ങൾ,കൗൺഡൌൺ ക്ലോക്ക് അനാഛാദനം തുടങ്ങിയവയെല്ലാം നാല് മിനിറ്റിനുള്ളിൽ മനോഹര മണൽ ശില്പങ്ങളായി തെളിഞ്ഞു വന്നു.
ഖത്തർഇന്ത്യൻ അംബാസിഡർ ഡോക്ടർ ദീപക് മിത്തലിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിൽ വീഡിയോ ഷെയർ ചെയ്തതും ശ്രദ്ധേയ മായി. വാക്ക് ഭാരവാഹികളായ സുഹൈൽ കുന്നകോട്, ടി പി അക്ബർ, ഫവാസ് പികെ, ജൈസൽ, ഷാമിൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button