KERALA

പോക്സോ കേസ് ഇരയായ പത്തൊമ്പതുകാരി ജീവനൊടുക്കി.

കണ്ണൂർ :കണ്ണൂർ തളിപ്പറമ്പിൽ പോക്സോ കേസ് ഇരയായ പത്തൊൻപത്കാരി ജീവനൊടുക്കി.രണ്ട് വർഷം മുൻപാണ് പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്.ഇൻസ്റ്റാഗ്രാമിലൂടെ പ്രണയം നടിച്ച് പീഡിപ്പിച്ച പ്രതി പാലക്കാട് സ്വദേശി രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കണ്ണൂർ തളിപ്പറമ്പ് കുറ്റിയേരിയിലെ പത്തൊൻപത്കാരിയാണ് തിങ്കളാഴ്ച രാത്രി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. രണ്ട് പോക്സോ കേസുകളിൽ ഇരയാണ് മരിച്ച പെൺകുട്ടി.പതിനേഴ് വയസ്സുള്ളപ്പോഴാണ് പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയായ രാഹുൽ കൃഷ്ണ പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചത്.പ്രതി ഇപ്പോൾ ജാമ്യത്തിലാണ്.ഈ കേസുമായി ബന്ധപ്പെട്ട കൗൺസിലിംഗിനിടെ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ബന്ധു പീഢിപ്പിച്ച കാര്യം പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.ഈ കേസിലും വിചാരണ നടക്കുകയാണ്.പെൺകുട്ടിയുടെ ആത്മഹത്യയിൽ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത തളിപ്പറമ്പ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button