MALAPPURAM
പൊന്നാനി വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് മിന്നും വിജയം
മലപ്പുറം : ജില്ലാ പോലീസ് കായികമേളയിൽ പൊന്നാനി സ്റ്റഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് മിന്നും വിജയം. കോട്ടപ്പടിയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ബാഡ്മിന്റൺ മത്സരത്തിൽ പൊന്നാനി സ്റ്റേഷനിലെ
സൗമ്യ കെയും, കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ നീതു ബൈജുവും വനിതാ വിഭാഗം ഡബിൾസിൽ കിരീടം നേടി.
കൂടാതെ വനിതാ സിംഗിൾസിൽ പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ നീതു ബൈജു വ്യക്തിഗതമായി വിജയം നേടി. വിജയികളെ തിരൂർ ഡിവൈഎസ്പി എ ജെ ജോൺസൺ അഭിനന്ദിച്ചു.