MALAPPURAM

മലപ്പുറത്തെ ശിഹാബ് തങ്ങൾ സൗജന്യ ഡയാലിസിസ് കേ ന്ദ്രം സമർപ്പണം നാളെ.

മലപ്പുറം: മലപ്പുറം സി.എച്ച് സെന്ററിന് കീഴിൽ ജില്ല ആസ്ഥാനത്ത് നിർമിച്ച ശിഹാബ് തങ്ങൾ ഡ യാലിസിസ് കേന്ദ്രം ശനിയാഴ്ച നാടിന് സമർപ്പിക്കും. 17,000 സ്ക്വയർ ഫീറ്റിൽ കിഴക്കേത്തലയി ൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് കേ ന്ദ്രം നിർമിച്ചത്. കിഴക്കേത്തലയിലെ സൈനബ ഹജ്ജുമ്മ സൗജന്യമായി നൽകിയ 1.3 ഏക്കർ സ്ഥലത്താണ് കിഡ്നി രോഗികൾക്ക് ആശ്വാസമാ യി ഡയാലിസിസ് കേന്ദ്രവും അനുബന്ധ സ്ഥാപ നങ്ങളും. ആദ്യഘട്ടം പത്ത് മെഷീനുകളിലായി ര ണ്ട് ഷിഫ്റ്റിൽ 20 രോഗികൾക്ക് ഡയാലിസിസ് ചെയ്യും. സി.എച്ച് സെന്ററിന് പുതിയ കെട്ടിടമാ യതോടെ മെഡിക്കൽ എയിഡ് സെന്റർ, ആംബു ലൻസ് സർവിസ്, മൊബൈൽ ഫീസർ, ഓക്സിജ ൻ കോൺസെൻട്രേറ്റർ എന്നീ സൗകര്യങ്ങൾ കൂ ടി ലഭ്യമാകും. നാളെ രാവിലെ 10ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡ ൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉ ദ്ഘാടനം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button