Eramangalam
പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് പന്തൽ കാൽനാട്ടി
എരമംഗലം :വെളിയംകോട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നവംബർ 3 മുതൽ 7 വരെ നടക്കുന്ന പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽ നാട്ടൽ കർമ്മം സംഘാടക സമിതി ചെയർമാൻ ഷംസു കല്ലാട്ടലും സ്റ്റേജ് പന്തൽ ചെയർമാൻ കെ കെ ബീരാൻ കുട്ടിയും സംയുക്തമായി നിർവഹിച്ചു.
വൈസ് ചെയർമാൻ ഇ.പി.എ. ലതീഫ് അധ്യക്ഷത വഹിച്ചു. കൺവീനർ സഫ് വാൻ പി. സ്വാഗതം പറഞ്ഞു. ജനറൽ കൺവീനർ നൂർ മുഹമ്മദ്, കൺവീനർ രാധിക, വാർഡ് മെമ്പർ പ്രിയ, മജീദ് കളത്തിൽ പറമ്പിൽ, അനസ് കെ., അബ്ദുൽ വഹാബ്, നൗഫൽ ആനപ്പടി, കോയ തറോല, ഗിരിവാസൻ, സി. മുഹമ്മദ് സജീബ്, ഷാജി കാളിയത്ത്, ഫാദിഹ് കെ.ബി., ടി.കെ. സതീശൻ, ത്വയ്യിബ്, മുഹമ്മദ് ശരീഫ്, സി. റഫീഖ്, സി.പി. ലീന എന്നിവർ സംബന്ധിച്ചു.