EDAPPALLocal news

ജില്ലയിൽ കർശനനിയന്ത്രണം ഒഴിവാക്കിയതോടെ വാഹനങ്ങളുടെ ഒഴുക്ക്വ ര്‍ദ്ധിച്ചു;അന്യാവിശ്യമായി പുറത്തേക്ക് ഇറങ്ങിയാൽ കോവിഡ് ടെസ്റ്റും,കേസും

എടപ്പാൾ:കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ ഏർപ്പെടുത്തിയ ട്രിപ്പ് പിൻവലിക്കുകയും
നിയന്ത്രണങ്ങളിൽ ഇളവുവരുത്തുകയും ചെയ്തതോടെ വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയത് പോലീസിനെ വലച്ചു.ഇന്നലെയും ഇന്നുമായി നിരവധി വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്.ജില്ലയിൽ കൂടുതൽ സ്ഥാപനങ്ങള്‍ തുറന്നതും ഓൺലൈൻ ക്ളാസ് ആരംഭിച്ചതിനാൽ മൊബൈൽ സേവനനങ്ങൾക്ക് രക്ഷിതാക്കൾ പുറത്തേക്കു ഇറങ്ങിയതും തിരക്ക് കൂടാന്‍ കാരണമായി.എടപ്പാൾ, പൊന്നാനി ചങ്ങരംകുളം ടൗണുകളിൽ വാഹനങ്ങള്‍ കൂട്ടത്തോടെ എത്തിയത് പോലീസിനെയും വലച്ചു.ചങ്ങരംകുളം താടിപടിയിലെ
പരിശോധനാ കേന്ദ്രത്തിൽ ഏറിയ സമയവും കിലോമീറ്ററോളം വാഹനങ്ങൾ നിരയായിരുന്നു.കൃത്യമായി രേഖകള്‍ പരിശോധിക്കാൻ പോലും പോലീസിന്
കഴിയാത്ത സ്ഥിതിയാണ് ഉണ്ടായത്.അന്യാവിശ്യമായി പുറത്തേക്ക് ഇറങ്ങിയാൽ കേസ് രജിസ്റ്റർ ചെയ്യുകയും ഇറങ്ങിയവരുടെ പി സി സി റദ് ചെയ്യാനാണ് പോലീസിന്റെ പുതിയ തീരുമാനം.ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും പരിശോധനയും കര്‍ശനമായി തുടരുമെന്ന് ചങ്ങരംകുളം സി ഐ സജീവ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button