EDAPPALLocal news

കുറ്റിപ്പാലയില്‍ യുവാവിനെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

എടപ്പാൾ :കുറ്റിപ്പാലയില്‍ യുവാവിനെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കുറ്റിപ്പാലയില്‍ പരേതനായ ആമ്പ്രവളപ്പില്‍ മോഹനന്റെ മകന്‍ പ്രശോഭ്(22)നെയാണ് വീടികത്ത് കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്ന പ്രശോഭിനെ ചൊവ്വാഴ്ച കാലത്ത് പതിനൊന്ന് മണിയോടെയാണ് ഫാനില്‍ തുണി ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടത്.എടപ്പാള്‍ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ബുധനാഴ്ച കാലത്ത് ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button