Local newsPONNANI
പൊന്നാനിയിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു
പൊന്നാനി : പൊന്നാനിയിൽ മർദ്ദനമേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു. പൊന്നാനി മുക്കാടി സ്വദേശി കളത്തിൽ വയസുള്ള കബീർ (32)ആണ് മരിച്ചത്.16ന് രാത്രിയാണ് ഗുരുതരമായ പരിക്കേറ്റ കബീറിനെ പൊന്നാനി താലൂക്ക് ആശുപത്രിയിലും പിന്നീട് 17ന് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചത്.നില ഗുരുതരമായതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.കളിക്കുമ്പോൾ വീണെന്നതാണെന്ന തെറ്റായ വിവരം നൽകിയാണ് സുഹൃത്തുക്കൾ കബീറിനെ ആശുപത്രിയിലെത്തിച്ച ത്.നില ഗുരുതരമായതോടെ മർദ്ധന വിവരം വെളിപ്പെടുത്തുകയായിരുന്നു.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.