MALAPPURAM

പട്ടാപ്പകൽ പോലും കടുവാശല്യം; കൃഷി ഉപേക്ഷിച്ച് ഒരു നാട്

മലപ്പുറം:പട്ടാപ്പകൽ പോലും ജനവാസ കേന്ദ്രങ്ങളോട് ചേർന്ന സ്വകാര്യ തോട്ടങ്ങളിൽ കടുവയുടെ സാന്നിധ്യം പതിവായതോടെ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണ് മലപ്പുറം കരുവാരക്കുണ്ടിലെ കർഷകർ തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളും ആശങ്കയിലാണ്. പല ഇതര സംസ്ഥാന തൊഴിലാളികളും തൊഴിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി.കരുവാരകുണ്ട് ചേരിയിലെ റബർ തോട്ടത്തിൽ വച്ച് മാത്യു ജോർജ് രണ്ടു കടുവകളെ കണ്ടത് 5 മീറ്റർ അകലെ വച്ചാണ്. കടുവ പിന്തുടർന്നെങ്കിലും മാത്യു ജോർജിന് ഭാഗ്യംകൊണ്ടാണ് ഒാടി രക്ഷപ്പെടാനായത്. കടുവ തനിക്കു നേരെ കുതിച്ചു ചാടാൻ ഒരുങ്ങിയെന്നാണ് ജാർഗണ്ഡിൽ നിന്നുളള തൊഴിലാളി ജഗ്ഗുവിൻറെ സാക്ഷ്യം.കഴിഞ്ഞ മാസം കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി ജോലി ഉപേക്ഷിച്ച് നാട്ടിലേക്കു മടങ്ങിയിരുന്നു. സാന്നിധ്യമുളള പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന മറ്റു തൊഴിലാളികളും സ്ഥല ഉടമകളെ ആശങ്ക അറിയിക്കുന്നുണ്ട്.പുലർച്ചെ ടാപ്പിങ്

പൂർത്തിയാക്കിയാലെ റബർ മരങ്ങളിൽ നിന്ന് മികച്ച വരുമാനം ലഭിക്കൂ. കടുവാഭീതിയിലായതോടെ നേരം പുലർന്ന ശേഷമാണ് മലയോരങ്ങളിൽ ടാപ്പിങ് ആരംഭിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button