EDAPPAL

കനത്ത മഴ: പൂക്കരത്തറയിൽ കിണർ ഇടിഞ്ഞു താഴ്ന്നു, ചങ്ങരംകുളത്ത് മരം കടപുഴകി റോഡിലേക്ക് വീണു

എടപ്പാൾ: കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. പൂക്കരത്തറ മദ്രസയ്ക്ക് സമീപം താമസിക്കുന്നു മാടമ്പിവളപ്പിൽ അബ്‌ദുൾ റസാഖ് എന്നവരുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ചങ്ങരംകുളം കല്ലൂർമയിൽ മരം കടപുഴകി വൈദ്യുതി ലൈനിലേക്ക് വീണു. ഗതാഗതവും വൈദ്യുതിയും മുടങ്ങി. വാഹനങ്ങളും യാത്രക്കാരും ഇല്ലാതിരുന്നത് വൻ അപകടം ഒഴിവായി. സമീപവാസികൾ ചേർന്ന് മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button