PONNANI

പൊന്നാനിയിലെ പിള്ളേര് 50 കോടി ക്ലബ്ബിലേക്ക്.
തല്ലുമാല 50 കോടി കളക്ഷനിലേക്ക്

പൊന്നാനി: ടൊവിനോ തോമസ് നായകനായെത്തിയ തല്ലുമാല ചിത്രം വന്‍ഹിറ്റിലേക്ക്. ബോക്‌സ്ഓഫീസില് തരംഗം സൃഷ്ടിച്ച ചിത്രം 50 കോടി രൂപ കളക്ഷനിലേക്ക് കടക്കുകയാണ്. ചിത്രം റിലീസ് ചെയ്ത് 12ാം ദിവസം ആകെ 60 ലക്ഷം രൂപ നേടിയപ്പോള്‍ കേരളത്തില്‍ നിന്ന് നേടിയത് 50 ലക്ഷം രൂപ.
ചിത്രം പുറത്തിറങ്ങി ഒന്നരയാഴ്ച കഴിഞ്ഞപ്പോള്‍ ചിത്രം ആകെ കളക്ട് ചെയ്തത് 42.5 കോടി രൂപയാണ്. അതില്‍ കേരളത്തില്‍ നിന്ന് മാത്രം നേടിയത് 22.68 കോടി രൂപയാണ്. ഒടിടി, സാറ്റലൈറ്റ്‌സ് അവകാശങ്ങള്‍ കൂടി വില്‍പ്പനയാവുന്നതോടെ ഇനിയും കോടികള്‍ ചിത്രത്തിന്റെ അക്കൗണ്ടിലേക്ക് വരും. 11ാം ദിവസം ചിത്രം നേടിയത് 75 ലക്ഷം രൂപയാണ്. അതില്‍ കേരളത്തില്‍ നിന്നുള്ള വിഹിതം 55 ലക്ഷം രൂപയാണ്.
10ദിവസമായ ഞായറാഴ്ച, ചിത്രം ആകെ 2.65 കോടി രൂപ നേടിയപ്പോള്‍ കേരളത്തില്‍ നിന്നുള്ള വിഹിതം 1.36 കോടി രൂപയായിരുന്നു. ഒമ്പതാം ദിവസം ആകെ 1.75 കോടി രൂപ കളക്ട് ചെയ്തപ്പോള്‍ കേരളത്തില്‍ നിന്ന് ലഭിച്ചത് 1.36 കോടി രൂപയായിരുന്നു. എട്ടാം ദിനം ഒരു കോടി രൂപ കളക്ട് ചെയ്തപ്പോള്‍ കേരളത്തില്‍ നിന്ന് 82 ലക്ഷം രൂപയാണ് ലഭിച്ചത്.
ഏഴാം ദിവസം 1.5 കോടി രൂപ ആകെ നേടി. ഇതില്‍ 1.25 കോടി രൂപയും കേരളത്തില്‍ നിന്നായിരുന്നു. ആറാം ദിവസം 1.75 കോടി രൂപയാണ് ആകെ കളക്ട് ചെയ്തപ്പോള്‍ 1.2 കോടി രൂപയാണ് കേരളത്തില്‍ നിന്നുള്ള വിഹിതം. ചിത്രം ആദ്യ ദിനം നേടിയത് 7.5 കോടി രൂപയാണ്. കേരളത്തില്‍ നിന്ന് മാത്രം 3.5 കോടി രൂപയും. രണ്ടാം ദിനത്തിലും കേരളത്തില്‍ കളക്ഷന്‍ കുറഞ്ഞില്ല. 3.5 കോടി രൂപ ലഭിച്ചു. അന്ന് ആകെ നേടിയത് 9 കോടി രൂപയാണ്.മൂന്നാം ദിവസം ആകെ പത്ത് കോടി നേടിയപ്പോള്‍ കേരളത്തില്‍ നിന്ന് ലഭിച്ചത് 4 കോടി രൂപയാണ്.നാലാം ദിനത്തില്‍ ആകെ 4 കോടി രൂപ നേടിയപ്പോള്‍ 2.85 കോടി രൂപയാണ് കേരളത്തില്‍ നിന്ന് ലഭിച്ചത്. അഞ്ചാം ദിനത്തില്‍ 2 കോടി രൂപ ആകെ നേടിയപ്പോള്‍ കേരളത്തില്‍ നിന്ന് ലഭിച്ചത് 1.4 കോടി രൂപയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button