തിരൂർ

സമസ്തയുടേത് പാരമ്പര്യത്തിലധിഷ്ഠിതമായ വിശ്വാസപാത : വാക്കോട് മൊയ്തീൻ കുട്ടി ഫൈസി

പാരമ്പര്യം വിശ്വാസത്തിൻ്റെ അടിസ്ഥാന ഘടകമാണെന്നും പരമ്പരാഗതമായി കൈമാറിവന്ന വിശ്വാസ മൂല്യങ്ങളെ പരിരക്ഷിക്കുകയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ദൗത്യമെന്നും ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റ് വാക്കോട് മൊയ്തീൻ കുട്ടി ഫൈസി പ്രസ്താവിച്ചു. സമസ്ത നൂറാം വാർഷികത്തിൻ്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ആദർശ പഠന ത്രൈമാസ കാംപയിനായ ‘അസ്സ്വിറാഥുൽ മുസ്തഖീം’ ൻ്റെ സംസ്ഥാന തല ഉദ്ഘാടനം തിരൂരിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പ്രതിസന്ധികളെയും വെല്ലുവിളികളെയും തരണം ചെയ്ത് ആദർശത്തിൽ ഊന്നി മുന്നേറണം. സ്വന്തം ജൽപ്പനങ്ങളും അവസരത്തിനൊത്ത് മാറ്റപ്പെടുന്ന കാഴ്ചപ്പാടുകളുമാണ് ഇസ്‌ലാം എന്ന് ചിലർ പറയുന്നത് ശരിയെല്ല. പ്രചാവകൻ മുഹമ്മദ് നബി (സ) യും അനുചരരും കാണിച്ചു തന്ന അതേ പാതയാണ് നാം പിന്തുടരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ പ്രാർഥന നടത്തി. എസ്.കെ.ജെ.എം.സി സി സംസ്ഥാന ജനറൽ സെക്രട്ടറി കൊടക് അബ്ദുറഹിമാൻ മുസ്‌ലിയാർ അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി വടക്കേകാട്, അലവി ദാരിമി കുഴിമണ്ണ, അബ്ദുൽ ഗഫൂർ അൻ വരി കോടങ്ങാട്, പി.യു മുഹമ്മദ് ഹാരിസ്, ഡോ. സാലിം ഫൈസി കൊളത്തൂർ, ഷൗ ഖത്തലി ഫൈസി മണ്ണാർക്കാട്, വഹാബ് ഹൈതമി ചീക്കോട്, കെ ടി ഹുസൈൻ കുട്ടി മുസ്‌ലിയാർ, ശിഹാബുദ്ധീൻ മുസ്‌ലിയാർ ആലപ്പുഴ എന്നിവർ സംസാരിച്ചു. സയ്യിദ് ഫഖ്റുദ്ധീൻ ഹസനി തങ്ങൾ കണ്ണന്തളി, കെ.കെ ഇബ്രാഹീം മുസ്‌ലിയാർ എളേറ്റിൽ, അബ്ദുൽ ഖാദർ അൽഖാസിമി, സയ്യിദ് ഒ.എം.എസ് തങ്ങൾ മേലാറ്റൂർ, മുഹമ്മദലി ഫൈസി കോട്ടോപ്പാടം, ടി.കെ മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, വി.എം ഇല്യാസ് ഫൈസി തൃശൂർ, സിദ്ധീഖ് ഫൈസി വെൺമണൽ, സയ്യിദ് ഹുസൈൻ തങ്ങൾ കാങ്കോൽ, ഹാരിസ് ബാഖവി കംബ്ലക്കാട്, ആരിഫ് ഫൈസി കൊടക്, മുഹമ്മദ് നവവി ദക്ഷിണ കന്നട, പീരുമുഹമ്മദ് ഹിഷാമി തിരുവനന്തപുരം, ബദ്റുദ്ധീൻ ദാരിമി ചിക്മാംഗ്ലൂർ, ബഷീർ ദാരിമി നന്തി, സാലൂദ് നിസാമി കാസർഗോഡ്, ഒ.പി അശ്റഫ് കുറ്റിക്കടവ്, ഹാരിസ് അലി ശിഹാബ് തങ്ങൾ, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ വയനാട്, പി.എം റഫീഖ് അഹമ്മദ് തിരൂർ, ഷാജഹാൻ അമാനി കൊല്ലം എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button