PONNANI
പൈതൃകോൽസവം ആഘോഷമായി
പൊന്നാനി : കുറ്റിക്കാട് കണ്ണപ്പില് വാവ് വാണിഭത്തിന്റ ഭാഗമായി പൊന്നാനി നഗരസഭ ഒരുക്കിയ പൈതൃകോൽസവം ആഘോഷമായി. എം.എൽ.എ. പി. നന്ദകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. മുഹമ്മദ് ബഷീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മാധ്യമ പ്രവർത്തകൻ കെ.വി. നദീർ മുഖ്യ പ്രഭാഷണം നടത്തി. മറ്റ് സാംസ്കാരിക പ്രവർത്തകരും ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു. തുടർന്ന് അനുഷ്ഠാന കലകളും വാമൊഴി ഫോക് ബാന്ഡ് അവതരിപ്പിച്ച നാടൻ പാട്ടും അരങ്ങേറി.