Local newsPONNANI
പുറത്തൂരും കൂട്ടായിയിലും കണ്ടത് പുലിയല്ല ; കാട്ടുപൂച്ചയെന്ന് സ്ഥിരീകരണം
തീരപ്രദേശത്തെ ഭീതിയിലാഴ്ത്തിക്കൊണ്ട് ഒരു മാസത്തോളമായി വിഹരിച്ച ജീവി പുലിയല്ല കാട്ടുപൂച്ച എന്ന് സ്ഥിരീകരണം. സമീപത്തെ സിസിടിവികളിൽ പതിഞ്ഞ ചിത്രങ്ങൾ പുലിയുടേതല്ല എന്ന് സ്ഥിരീകരിച്ചു. കൂട്ടായി പള്ളിപ്പറമ്പിന് സമീപത്തും , പുതുപ്പള്ളി പുളിഞ്ചോടിലും ദൃശ്യം പതിഞ്ഞിരുന്നു. പനമ്പ് ഉദ്യോഗസ്ഥർ എത്തി രണ്ടു ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ഏറെനാളത്തെ നാട്ടുകാരുടെ ആശങ്കയാണ് ഒഴിഞ്ഞത്. നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് കൂട്ടായിയീൽ ക്യാമറ ട്രാപ്പ് സ്ഥാപിക്കാൻ വനവകുപ്പ് തീരുമാനിച്ചു.