Alamkode
ആലങ്കോട് കിഴിയപ്പുറത്ത് ശ്രീ സുബ്രമണ്യ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം വിപുലമായി ആഘോഷിച്ചു
ചങ്ങരംകുളം:ആലങ്കോട് കിഴിയപ്പുറത്ത് ശ്രീ സുബ്രമണ്യ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം വിപുലമായി ആഘോഷിച്ചു.കാലത്ത് ഗണപതി ഹോമം, ഉഷ പൂജ, കാവടി അഭിഷേകം,, പറവെപ്പ്, എന്നിവ നടന്നു.ക്ഷേത്രം മേൽശാന്തിയുടെ നേതൃത്വത്തിൽ വിശേഷാൽ പൂജകളും നടന്നു.ഉച്ചക്ക് ശേഷം വിവിധ ആഘോഷ കമ്മറ്റികളുടെ വരവുകളും ഉണ്ടായി.കാലത്ത് ക്ഷേത്രത്തിൽ ഭക്തർ ഹര ഹര ഹരോ എന്ന് ചൊല്ലി കാവടി എടുത്ത് ക്ഷേത്രത്ത വലം വെച്ച് ഭക്തർ വഴിപാട് നടത്തി.ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ കാവടി എടുക്കൽ വഴിപാട് തൈപ്പൂയ ദിനത്തിൽ കാവടി എടുത്ത് വഴിപാട് നടത്തി.പരിപാടികൾക്ക് ക്ഷേത്രക്കമ്മറ്റി ഭാരവാഹികളും നാട്ടുകാരും നിരവധി ഭക്തരും ചടങ്ങിൽ പങ്കെടുത്തു.