CHANGARAMKULAMLocal news

എം പി കുട്ടൻ നായർ അനുസ്മരണ സദസ് സംഘടിപ്പിച്ചു

ചങ്ങരംകുളം: ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളിൽ കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ നേതൃനിരയിൽ നിന്ന് പ്രവർത്തിച്ച എം പി കുട്ടൻ നായരുടെ 12-ാം ചരമവാർഷികത്തിൻ്റെ ഭാഗമായി അനുസ്മരണ സദസ് സംഘടിപ്പിച്ചു. ചങ്ങരംകുളം ഷൈൻ ഓഡിറ്റോറിയത്തിൽ സദസ് സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പ്രൊഫ. എം എം നാരായണൻ ഉദ്ഘാടനം ചെയ്തു.
പി വിജയൻ അധ്യക്ഷനായി. സിപിഐ എം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ, സി രാമകൃഷ്ണൻ, വി വി കുഞ്ഞുമുഹമ്മദ്, ഇ രാഗോപാൽ, അഡ്വ എം.ബി ഫെെസൽ, അഡ്വ. പി പി മോഹൻദാസ്, ആരിഫ നാസർ, സി രാഘവൻ, എസ് സുജിത്ത് എന്നിവർ സംസാരിച്ചു. സിപിഐ എം ലോക്കല്‍ സെക്രട്ടറി എൻ വി ഉണ്ണി സ്വാഗതം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button