EDAPPAL

35 വർഷങ്ങൾക്ക് ശേഷം യു.ഡി.എഫ് തിരിച്ചുപിടിച്ച എടപ്പാൾ ഗ്രാമ പഞ്ചായത്ത് ഇനി കെ.പി സിന്ധു നയിക്കും

ബുഷ്‌റ ജലീൽ വൈസ് പ്രസിഡന്റ്‌

എടപ്പാൾ: 35 വർഷങ്ങൾക്ക് ശേഷം യു.ഡി.എഫ് തിരിച്ചുപിടിച്ച എടപ്പാൾ ഗ്രാമ പഞ്ചായത്ത് ഇനി കെ.പി സിന്ധു നയിക്കും. കഴിഞ്ഞ മൂന്ന് തവണ എടപ്പാളിൽ മത്സരിച്ചു വിജയിച്ച കെ.പി സിന്ദു നിലവിലെ മഹിളാ കോൺഗ്രസ്‌ തവനൂർ നിയോജക മണ്ഡലം പ്രസിഡണ്ടും, എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയുമാണ്. രണ്ടുതവണ എടപ്പാൾ പൊന്നാനിഴിക്കരയിൽ നിന്ന് മത്സരിച്ച് വിജയിച്ച സിന്ധു തവണ തട്ടാൻപടിയിൽ നിന്നാണ് വിജയം കൈവരിച്ചത്.

എടപ്പാൾ പൂക്കരത്തറ പതിനാറാം വാർഡിൽ നിന്ന് മത്സരിച്ചു വിജയിച്ച ലീഗ് സ്ഥാനാർഥി ബുഷ്റ ജലീലാണ് വൈസ് പ്രസിഡന്റ്. 2020ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബ്ലോക്ക് ഡിവിഷനിൽ മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും ബുഷ്‌റ ജലീലിന് വിജയം കൈവരിക്കാൻ സാധിച്ചിരുന്നില്ല. 2020ൽ കോൺഗ്രസ് സ്ഥാനാർഥി ആഷിഫ് പൂക്കരത്തറ മത്സരിച്ച് വിജയിച്ച വാർഡിലാണ് ഇപ്രാവശ്യം ലീഗ് സ്ഥാനാർത്ഥിയിലൂടെ വാർഡ് നിലനിർത്തിയത്.

21 വാർഡുകളിൽ 8 വാർഡുകൾ നേടിയാണ് യു.ഡി.എഫ് ഇവിടെ ഭരണത്തിലെത്തിയത്. ശേഷിക്കുന്ന ഏഴു വാർഡുകളിൽ എൽ.ഡി.എഫും, അഞ്ച് വാർഡുകളിൽ ബി.ജെ.പിയും ഒരെണ്ണം വെൽഫയർ പാർട്ടിയുമാണ്.

യു.ഡി.എഫിൽ നാല് മുസ്ലിം ലീഗ്, നാല് കോൺഗ്രസ്, എൽ.ഡി.എഫിൽ ഏഴു സി.പി.എം, നാലു ബി.ജെ.പി, ഒരു എൻ.ഡി.എ, ഒരു വെൽഫെയർ സ്ഥാനാർത്ഥി എന്നിങ്ങനെയാണ് കക്ഷി നില. വിജയികൾ : 1.തുയ്യം നോർത്ത് – ശ്രീജ .എ.കെ (സി. പി. എം), 2.തട്ടാൻ പടി കെ.പി സിന്ധു (കോൺഗ്രസ്‌), 3.പൊന്നാഴിക്കര കെ.പി അച്ചുതൻ (കോൺഗ്രസ്‌), 4. തറക്കൽ – ഷിജിലാ പ്രദീപ് (ബി.ജെ.പി) 5. പൊൽപ്പാക്കര -സതീശൻ (സി പി.എം), 6 – പെരുമ്പറമ്പ് – ബിന്ദു (ബി.ജെ.പി), 7. വൈദ്യർ പടി – ക്ഷമ റഫീഖ് (സി പി.എം), 8.പൊറൂക്കര – അഡ്വ. കെ. വിജയൻ (സി പി.എം), 9.എടപ്പാൾ അങ്ങാടി – മുനീറ നാസർ (വെൽഫെയർ പാർട്ടി),10. എടപ്പാൾ സെന്റർ – ജുബൈരി യ കല്ലിങ്ങൽ (ലീഗ്), 11. തലമുണ്ട- മിനി ടി.വി (കോൺഗ്രസ്‌) 12. വെങ്ങിനിക്കര ഷോബിക ശിവകുമാർ (ബി.ജെ.പി), 13. പൊൻകുന്ന് – സൈഫുദ്ദീൻ കെ. പി (സി പി.എം), 14. പുലിക്കാട്- രേഷ്മ രാഗേഷ് കെ.എ (കോൺഗ്രസ്‌) 15. കോട്ടപ്പുറം – സീന കോട്ടയിൽ (സി പി.എം), 16. കോലളമ്പ് – പി. ഷൈലജ (സി പി.എം), 17. വൈദ്യർമൂല – ഷാജു കൈതവളപ്പിൽ (ബി.ജെ.പി), 18. പൂക്കരത്തറ – ബുഷ്‌റ ജലീൽ (കോൺഗ്രസ്‌), 19. അയിലക്കാട് ഈസ്റ്റ് – ജനതാ മനോഹരൻ (കോൺഗ്രസ്‌), 20. അയിലക്കാട് വെസ്റ്റ് – കെ.വി മുഹമ്മദ് ലൈസ് (ലീഗ്), 21. തുയ്യം സൗത്ത് പ്രേമൻ കുട്ടത്ത് (എൻ. ഡി.എ)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button