EDAPPALLocal news

ലയൺസ്‌ – മണപ്പുറം സ്നേഹഭവനം കൈമാറി

എടപ്പാൾ: മണപ്പുറം ഫൗണ്ടേഷന്റെ സഹായത്തോടെ എടപ്പാൾ ലയൺസ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ പണി നടന്നുവരുന്ന പത്ത് വീടുകളിൽ ആദ്യ വീടിന്റെ താക്കോൽ ഉദിനിക്കരയിലെ രജിത തലേക്കരക്ക് ലയൺസ് ഡിസ്ട്രിക്ട് ഗവർണ്ണർ സുഷമ നന്ദകുമാർ കൈമാറി. എടപ്പാൾ ലയൺസ്‌ ക്ലബ്ബ് പ്രസിഡന്റ് സി വി സുധൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം കോർഡിനേറ്റർ സനിൽകുമാർ കൊട്ടാരത്തിൽ സ്വാഗതം പറഞ്ഞു . മണപ്പുറം ഫൌണ്ടേഷൻ ജനറൽ മാനേജർ ജോർജ് മൊറേലി , ഹോംലെസ്സ് പ്രൊജക്റ്റ് കോ ഓർഡിനേറ്റർ എ ആർ രാമകൃഷ്ണൻ , സീനിയർ പി ആർ ഒ കെ എം അഷ്‌റഫ് , വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ് , വാർഡ് മെമ്പർ യു പി പുരുഷോത്തമൻ , യു മുഹമ്മദ് , അരുൾ ജോഷി , അനിൽകുമാർ , ലത്തീഫ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button