ജില്ലാ അതിർത്തിൽ 180 കുപ്പി വിദേശ മദ്യം പിടികൂടി;തൃശൂർ മലപ്പുറം ജില്ലാ അതിർത്തിയായ കടവല്ലൂരില്‍ നിന്നാണ്; മാഹി മദ്യം പിടികൂടിയത്
ചങ്ങരംകുളം: തൃശൂർ മലപ്പുറം ജില്ലാ അതിർത്തിയായ കടവല്ലൂരിൽ നിന്നും 180 കുപ്പി വിദേശ മദ്യം എക്‌സൈസ് സംഘം പിടികൂടി. മാഹിയില്‍ നിന്നും തൃശൂരിലേക്ക് കാറില്‍ നടത്തുന്നതിനിടെയാണ്
കടവല്ലൂരിൽ വച്ച് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് മാഹി സ്വദേശി രാജേഷിനെ അറസ്റ്റ് ചെയ്തു. തൃശൂര്‍ എക്സൈസ് ഇന്റലിജന്‍സിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. തൃശൂര്‍ എക്സൈസ് ഇന്റലിജന്‍സും കോലഴി റേഞ്ച് സ്ട്രൈക്കിങ് ഫോഴ്‌സും സംയുക്തമായിട്ടായിരുന്നു പരിശോധന. കടവല്ലൂരില്‍ വെച്ചാണ് പ്രതി പിടിയിലായത്. സ്വിഫ്റ്റ് കാറില്‍ ഒളിപ്പിച്ച നിലയിലാണ് 135 ലിറ്റര്‍ വരുന്ന 180 കുപ്പി മാഹി മദ്യം കണ്ടെത്തിയത്.
സംഭവത്തില്‍ മാഹി സ്വദേശി രാജേഷിനെ എക്‌സൈസ് സംഘം അറസ്‌റ് ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാഹി മദ്യം കാറില്‍ എത്തിച്ചു കൊടുക്കുന്നതായി എക്‌സൈസ് ഇന്റലിജന്‍സിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഓണവിപണി ലക്ഷ്യം വെച്ച് മദ്യം സ്റ്റോക്ക് ചെയ്യുന്നതിനായി കാറുകളില്‍ അന്യസംസ്ഥാനത്ത് നിന്നും മദ്യം കടത്തുന്നതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് എക്‌സൈസിന്റെ തീരുമാനം. എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ മനോജ്കുമാര്‍. കോലഴി റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജുദാസ്, ഇന്റലിജന്‍സ് ഓഫീസര്‍മാരായ ഷിബു.കെ എസ്, സതീഷ് ഒ എസ്, മോഹനന്‍ ടിജി, ലോനപ്പന്‍ കെ.ജെ, പ്രിവന്റീവ് ഓഫീസര്‍മാരായ സുധീരന്‍, ഗോപകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സിജോമോന്‍, രഞ്ജിത്ത് എന്നിവര്‍ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.