EDAPPALLocal news
പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും മുഴുവൻ മാർക്ക് നേടിയ മിടുമിടുക്കരെ ആദരിച്ചു
എടപ്പാൾ:പൂക്കരത്തറ ദാറുൽ ഹിദായ ഹയർസെക്കൻഡറി സ്കൂൾളിൽ നിന്ന് പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർകോടുകൂടി വിജയിച്ച വിദ്യാർഥികളെ ആദരിച്ചു.
എല്ലാ വിഷയത്തിലും മുഴുവൻ മാർക്കും നേടിയ അഗ്നി ദേവ് എം.വി , അനിരുദ് എസ് എന്നീ വിദ്യാർഥികളെയാണ് സ്കൂൾ പ്രിൻസിപ്പാളിന്റെ യും,പി.ടി.എ അംഗങ്ങളുടെയും,അധ്യാപകരുടെയും നേതൃത്വത്തിൽ ആദരിച്ചത്.
പി ടി എ പ്രസിഡൻ്റ് കമ്മുണ്ണി കെ.കെ, പ്രിൻസിപ്പാൾ കെ.എം ബെൻഷ,പി ടി എ വൈസ് പ്രസിഡൻ്റ് കമറുദ്ദീൻ , അധ്യാപകർ ഷാഹിന കെ , ജിനി പി ,അബ്ദുൽ ജലീൽ എം. വി ,ഹഫ്സത്ത് എ.പി എന്നിവർ പങ്കെടുത്തു.