MALAPPURAM
പാണമ്പ്രയിൽ ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക്
തേഞ്ഞിപ്പലം: ദേശീയ പാത ചേളാരി പാണമ്പ്രയിൽ ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ കയറ നിയന്ത്രണം വിട്ടു മറിഞ്ഞു പത്തോളം പേർക്ക് പരുക്ക്.
കിളിമാനൂർ എൻജിനീയറിങ് കോളേജിൽ നിന്നും വയനാട്ടേക്ക് വിനോദയാത്ര പോവുന്ന സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽ പെട്ട് മറിഞ്ഞത്.ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടം.പരിക്കേറ്റവരെ ചെളാരിയിലെ സ്വകാര്യ ആശുപത്രിയിലും ചിലരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിയും എത്തിച്ചു ചികിൽസ തേടി.
ആരുടെയും പരുക്ക് ഗുരുതരമല്ല.അപകടത്തിൽ പെട്ട ബസ് ക്രെയിൻ എത്തിച്ചു ഉയർത്തി. പ്രസിദ്ധ സിനിമ നടൻ ജഗതി ശ്രീകുമാർ വർഷങ്ങൾക്ക് മുന്നെ അപകടത്തിൽ പെട്ടതും ഈ ഡിവൈഡറിൽ ഇടിച്ചാണ്.