EDAPPAL

പാചക വാതക വില വർധനക്കെതിരെ യൂത്ത് കോൺഗ്രസ് വിറകു വിതരണ സമരം നടത്തി

എടപ്പാൾ: സാധാരണ ജനങ്ങളുടെ നിത്യ ജീവിതം ദുരിതമാക്കുന്ന പാചക വാതക വില വർധനക്കെതിരെ എടപ്പാൾ മണ്ഡലം യൂത്ത് കോൺഗ്രസ് വിറകു വിതരണ സമരം സംഘടിപ്പിച്ചു. കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകളുടെ നടപടിക്കെതിരെ നടത്തിയ പ്രതിഷേധസമരത്തിന് എടപ്പാൾ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആഷിഫ് പൂക്കരത്തറ അധ്യക്ഷത വഹിച്ചു.ജനദ്രോഹ നടപടികൾക്കെതിരെ കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകളെ പരസ്യമായി വിചാരണ ചെയ്യണമെന്ന് പ്രതിഷേധ സമരം ഉത്ഘാടനം ചെയ്ത അഡ്വക്കറ്റ് രോഹിത് അഭിപ്രായപ്പെട്ടു. ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ്,യൂത്ത് പ്രസിഡന്റ് ചുള്ളിയിൽ ഉണ്ണി, ശ്യാം പൊൽപാക്കര പഞ്ചായത്ത് അംഗങ്ങൾ ആയ സിന്ധു, ജനത മനോഹരൻ,കെപി അച്യുതൻ, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ഗഫൂർ കല്ലമ്പുള്ളി,കെഎസ് യു മണ്ഡലം പ്രസിഡന്റ് യാസീൻ, സറീന വല്യാട്, ആസിഫ് കാവുപാടം,ബാവ കണ്ണയിൽ,ഷരീഫ് പൊറുക്കര,ശ്രീജിത്ത് തട്ടാൻപടി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button