CHANGARAMKULAM

പന്താവൂർ ലിഫ്റ്റ് ഇറിഗേഷനിൽ പമ്പിങ് ആരംഭിച്ചു

ചങ്ങരംകുളം: പന്താവൂർ ലിഫ്റ്റ് ഇറിഗേഷനിൽ പമ്പിങ് ആരംഭിച്ചു. കുടിവെള്ള ക്ഷാമം മുന്നിൽ കണ്ട് സ്ഥിരം തടയണ നിർമ്മാണം പൂർത്തീകരിക്കുന്നതിന് മുമ്പ് തന്നെ ചീർപ്പ് കെട്ടിയാണ് ഇത്തവണയും പമ്പിങ് ആരംഭിച്ചത്. സ്ഥിരം തടയണ നിർമ്മാണത്തിന്റെ പണി ആരംഭിച്ചെങ്കിലും പൂർത്തിയാക്കാൻ ആയിട്ടില്ല. അധികം വൈകിയാൽ ജലശേഖരണം ഇത്തവണ നടക്കാതെ വരുമോ എന്ന ആശങ്കകൾ നിലനിൽക്കെയാണ് പഴയ സംവിധാനത്തിൽ തന്നെ ജലശേഖരണം ആരംഭിച്ചത്.

മൂന്ന് 90 എച്ച് പി മോട്ടോറിൽ ഒന്ന് പ്രവർത്തിപ്പിച്ചാണ് പമ്പിങ് നടന്നു വരുന്നത്. പന്താവൂർ, കാക്കിടിക്കൽ, കാക്കിടിപ്പുറം, മേലെ മാന്തടം തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിനും കാർഷിക ആവശ്യങ്ങൾക്കുമായാണ് ജലശേഖരണം നടത്തിവരുന്നത്. ഏറെക്കുറെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം ആകുന്നതാണ് പദ്ധതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button