EDAPPAL
സിപിഐഎം എടപ്പാൾ ഏരിയ സമ്മേളനം സമാപിച്ചു: ടി സത്യൻ സെക്രട്ടറി.
എടപ്പാൾ: ചങ്ങരംകുളം വി എം സി നമ്പൂതിരി നഗറിൽ രണ്ട് ദിവസമായി നടന്നു വന്ന സിപിഐഎം എടപ്പാൾ ഏരിയ സമ്മേളനം സമാപിച്ചു. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി നന്ദകുമാർ എംഎൽഎ, പി ശ്രീരാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ഇ ജയൻ, ജില്ലാ കമ്മിറ്റി അംഗം പി ജ്യോതിഭാസ് സംബന്ധിച്ച് സംസാരിച്ചു. സമ്മേളനത്തിൽ ടി സത്യനെ സെക്രട്ടറിയായും ഏരിയ കമ്മറ്റി അംഗങ്ങളായി എം. മുസ്തഫ,സി.രാമകൃഷ്ണൻ, പി.പി. മോഹൻദാസ്, എം.ബി. ഫൈസൽ,വി.വി.കുഞ്ഞി മുഹമദ്,പി.വിജയൻ,ഇ. രാജഗോപാൽ, കെ.പ്രഭാകരൻ,കെ.പി.വേണു,എസ്.സുജിത്,ടി. വി.ശിവദാസ്,ബി.ജി.ശ്രീജിത്,സി.എസ്.പ്രസന്ന,ഇ.വി.മോഹനൻ, ആരിഫ നാസർ, എ.സിദ്ദീഖ് എന്നിവരെയും തെരഞ്ഞെടുത്തു.