CHANGARAMKULAM
ചങ്ങരംകുളത്ത് കെ ഫോൺ ലൈൻ തകർത്ത നിലയിൽ
ചങ്ങരംകുളം: സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതിക്കായി വലിച്ച കേബിൾ തകർത്ത നിലയിൽ. ചൂണ്ടൽ കുറ്റിപ്പുറം
സംസ്ഥാനപാതയിൽ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സമീപത്തായാണ് സംഭവം. ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് സൗകര്യം എന്നതിനായുള്ള പദ്ധതിയുടെ കേബിളാണ് വൈദ്യുതി തൂണുകളിൽ നിന്ന് വലിച്ചിട്ട നിലയിൽ കാണപ്പെട്ടത്. കേബിൾ നിലത്തു വീണു കിടക്കുന്നതിനാൽ തന്നെ കാൽനടയാത്രക്കാർക്കും സ്ഥാപനങ്ങളിലേക്ക്
എത്തുന്നവർക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.