MALAPPURAM

നിലമ്പൂരിൽ അതിഥിത്തൊഴിലാളി കാട്ടാന അക്രമണത്തിൽ കൊല്ലപ്പെട്ടു

മലപ്പുറം : സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി. മലപ്പുറത്ത് കാട്ടാന അതിഥിത്തൊഴിലാളിയെ ചവിട്ടിക്കൊന്നു. ഝാർഖണ്ഡ് സ്വദേശി ഷാരു(40) ആണ് മരിച്ചത്.

രാവിലെ 9.10നാണ് സംഭവം. നിലമ്പൂർ ചാലിയാർ നദിക്ക് സമീപം വനപ്രദേശത്തോട് ചേർന്ന അരയാട് എസ്റ്റേറ്റിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാട്ടാനയുടെ സാന്നിധ്യമുള്ള പ്രദേശമാണിത്.

ടാപ്പിങ് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.
കാട്ടാനയെ കണ്ട് തൊഴിലാളികൾ ഓടി. ഓടുന്നതിനിടെ ഷാരുവിനെ പിന്തുടർന്ന് കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാനയുടെ ചവിട്ടേറ്റാണ് ഷാരുവിന് ജീവൻ നഷ്ട‌മായത്.
പ്രദേശത്ത് ഇന്നലെ മുതൽ കാട്ടാന ഉണ്ടായിരുന്നു.
പ്രദേശത്ത് നിന്ന് കാട്ടാനയെ തുരത്തുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.

കാട്ടാനയാക്രമണത്തിൽ ഈ വര്‍ഷം സംസ്ഥാനത്ത് 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ആറുപേര്‍ കൊല്ലപ്പെട്ടത് മലപ്പുറം നിലമ്പൂര്‍ വനമേഖലയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button