MALAPPURAM

കാറും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ ബാലൻ മരിച്ചു.

കുറ്റിപ്പുറം: കാറും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ ആറര വയസ്സുകാരൻ മരിച്ചു. തിരൂർ മംഗലം പുല്ലൂണി സ്വദേശികളായ കാരത്ത്കടവത്ത് തൊട്ടി യിൽ നസീബ് -നാസിഫ ദമ്പതികളുടെ മകൻ നു വൈസലാണ് മരിച്ചത്. കഴിഞ്ഞ ദിവസം കുറ്റിപ്പുറ ത്തുനിന്ന് ആലത്തിയൂരിലേക്ക് പോകുന്നതിനിടെ രാങ്ങാട്ടൂരിലായിരുന്നു അപകടം.

കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയായിരുന്നു മരണം. അപകടത്തിൽ അബ്ദുൽ നാസർ (56), മാതാവ് നാസിഫ (26) എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇവർ കോട്ടക്കൽ ആശുപത്രിയിൽ ചികിത്സയിലാ
ണ്. നുവൈസലിൻറ മൃതദേഹം മംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button