Local newsPONNANI
നിയന്ത്രണത്തിന്റെ ഇളവിൽ നഗരം തിരക്കിൽ മുങ്ങി,
നിയന്ത്രണത്തിന്റെ ഇളവിൽ നഗരം തിരക്കിൽ മുങ്ങി,
സൂചി കുത്താൻ ഇടമില്ലാത്ത വിധം ചന്തപ്പടിയിലെ തിരക്ക്
പൊന്നാനി: തുടർച്ചയായ നിയന്ത്രണത്തിന് ചെറിയ ഇളവ് കിട്ടിയപ്പോൾ നഗരം തിരക്കിൽ മുങ്ങി. റോഡിലും ഓരങ്ങളിലും വാഹനം കൊണ്ടു നിറഞ്ഞു. തുറന്ന കടകളിൽ തിരക്കിന്റെ വീർപ്പു മുട്ടൽ. പലയിടത്തും സാമുഹിക നിയന്ത്രണം അട്ടിമറിഞ്ഞു. മൊബൈൽ കടകളിൽ പുതിയത് വാങ്ങാനും നന്നാക്കാനുമുള്ളവരുടെ തിരക്കേറെയായിരുന്നു. പലയിടത്തും കടയ്ക്ക് മുൻപിൽ ആൾക്കൂട്ടമായി. പൊന്നിയിൽ ട്രിപ്പിൾ ലോക്ഡൗണും മറ്റുമായി കുറെ ദിവസമായി തുറക്കാതിരുന്ന തുണിക്കടകളിലും മറ്റും ജനം നിറഞ്ഞു. ചന്തപ്പടിയിൽ സൂചി കുത്താൻ ഇടമില്ലാത്ത വിധം തിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്. ചന്തപ്പടിയിൽ ഉചയ്ക്ക് ശേഷം ചെറിയ രീതിയിൽ ഗതാഗതം തടസ്സപ്പെട്ടു. ഇതിനെ തുടർന്ന് കുറ്റിക്കാട് വരെ വാഹനങ്ങളുടെ നീണ്ട നിരയെത്തി. നാളെയും മറ്റന്നാളും സമ്പൂര്‍ണ ലോക്ഡൗൺ ആയത് കൊണ്ട് തന്നെ കൂടൂതൽ ജനങ്ങൾ പുറത്ത് ഇറങ്ങിയിരിക്കുന്നത്.