EDAPPALLocal news

നാടും നഗരവും അമ്പാടിയാക്കി ശ്രീകൃഷ്ണ ജയന്തി ആഘോഷം

എടപ്പാൾ: ശ്രീകൃഷ്ണ ജയന്തി വർണ്ണാഭമായി ആഘോഷിച്ചു. ഗ്രാമ പ്രദേശങ്ങളിൽ നിന്ന് ആരംഭിച്ച ശോഭാ യാത്രകൾ പ്രധാന കേന്ദ്രങ്ങളിൽ സംഗമിച്ചതോടെ ഉത്സവന്തരീക്ഷത്തിലാണ് ഇത്തവണത്തെ ശ്രീകൃഷ്ണജയന്തി ആഘോഷം നടന്നത്. വിവിധ ബാലഗോകുലങ്ങൾക്കു കീഴിൽ ഗോപൂജ, കുട്ടികൾക്കായി ഉറിയടി മത്സരം,ശോഭായാത്രകൾ, സാംസ്കാരിക സമ്മേളനം, പ്രഭാഷണങ്ങൾ, പ്രസാദ വിതരണം തുടങ്ങിയവ നടന്നു. എടപ്പാളിൽ നടന്ന മഹാശോഭായാത്ര കുളങ്കരയിൽ സമാപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button