PONNANI
നന്നംമുക്ക് പഞ്ചായത്ത് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യോഗം നടന്നു
ചങ്ങരംകുളം : നന്നംമുക്ക് പഞ്ചായത്ത് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി സി ഡബ്ല്യ എഫ്) യോഗം നടന്നു. PCWF ഗ്ലോബൽ വർക്കിങ്ങ് പ്രസിഡൻ്റ് പി.കോയക്കുട്ടി മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. നന്നംമുക്ക് പഞ്ചായത്ത് PCWF ചെയർമാൻ വി.മുഹമ്മദ് നവാസ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മറ്റി അംഗം പ്രണവം പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം മുസ്തഫ ചാലുപറമ്പിൽ മുഖ്യ അതിഥിയായിരുന്നു, കുഞ്ഞൻ മൂരിയത്ത്, അപ്പുണ്ണി കെ, ബാലൻ നങ്ങാറയിൽ തുടങ്ങിയവർ പങ്കെടുത്തു. പ്രദീപ് ഉണ്ണി സ്വാഗതവും നസീർ കെ.വി നന്ദിയും പറഞ്ഞു.