CHANGARAMKULAM
കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ് നടുറോഡിൽ കിടന്നത് രണ്ട് മണിക്കൂർ
ചങ്ങരംകുളം:കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ് നടുറോഡിൽ കിടന്നത് രണ്ട് മണിക്കൂർ.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം ഹൈ ജംഗ്ഷനിലാണ് സംഭവം.തൃശ്ശൂർ നിന്ന് തലശ്ശേരിയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസ്സ് ഓട്ടത്തിനിടെ ബ്രേക്ക് ജാമാവുകയായിരുന്നു.ബസ്സ് റോഡരികിലേക്ക് നീക്കിയിടാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് വർക്ക്‌ഷോപ്പിൽ നിന്ന് മെക്കാനിക്ക് എത്തുന്നത് വരെ ബസ് റോഡിൽ തന്നെ കിടക്കുകയായിരുന്നു.ടാക്സി ഡ്രൈവർമാരും ചുമട്ട് തൊഴിലാളികളും ചേർന്നാണ് ഏറെ നേരം ഗതാഗതം നിയന്ത്രിച്ചത്