എടപാൾ നടുവട്ടത്ത് ടോറസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം, നിർത്താതെ പോയ ടോറസ്സിനെ നാട്ടുകാർ പിന്തുടർന്നാണ് പിടികൂടി
എടപ്പാൾ: ടോറസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. എടപ്പാൾ നടുവട്ടം കൂനംമൂച്ചിറോഡിലാണ് സംഭവം. വട്ടംകുളം എരുവപ്ര കുണ്ടുകുളങ്ങര സ്വദേശിനി രജിതയാണ് മരിച്ചത്. രജിതയുടെ കൂടെ ഉണ്ടായിരുന്ന യുവതി പരിക്കുകളോടെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കൂട്ടുപാത മാട്ടായ സ്വദേശി പാലത്തിങ്കൽ ഗ്രീഷ്മയ്ക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച വൈകിയിട്ട് മൂന്ന് മണിയോടെയാണ് അപകടം നടന്നത്.
മരിച്ച രജിത ബ്യൂട്ടിഷ്യൻ ആണ്. നെല്ലിശേരിയിൽ വിവാഹ വധുവിനെ ഒരുക്കി വരുമ്പോളാണ് അപകടം. അപകടത്തിൽ തെറിച്ച് വീണ രജിതയുടെ ശരീരത്തിൽ ടോറസ് കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു.ഗുരുതരമായി പരിക്കേറ്റ രജിത സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അപകടത്തിന് ശേഷം നിർത്താതെ പോയ
ടോറസ് കുറ്റിപ്പാലയിൽ വച്ച് നാട്ടുകാർ തടയുകയായിരുന്നു.മരിച്ച രജിതയുടെ മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പത്തിരിപ്പാല സ്വദേശികളായ ചന്ദ്രൻ വസന്ത എന്നിവർ മാതാപിതാക്കളാണ്.മക്കൾ ആകാശ്,അനന്യ
നടുവട്ടം കൂനംമുച്ചിറോഡിൽ ടോറസ്സ് ലോറികളുടെ മത്സരയോട്ടമാണ് എന്ന് നാട്ടുകാർ അരോപിച്ചു.സംഭവത്തിൽ ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പൊലിസ് സ്ഥലത്തെത്തി ടോറസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു അന്വേഷണമാരംഭിച്ചു.