BREAKING NEWSKERALALATEST NEWSNaduvattumPUBLIC INFORMATIONSocialUPDATES

നടുവട്ടം ഉറൂസ് ശനിയാഴ്ച

എടപ്പാൾ: നിരവധി പണ്ഡിതന്മാരുടെ ഗുരുവും ആധ്യാത്മിക വ്യക്തിത്വവും സൂഫീവര്യനുമായിരുന്ന ശൈഖ് അഹ്‌മദ് മുസ്‌ലിയാർ അൽഖാദിരിയുടെ ആണ്ടു നേർച്ച ഈ മാസം 12 ന് ശനിയാഴ്ച വിവിധ പരിപാടികളോടെ നടുവട്ടത്ത് നടക്കും.വൈകുന്നേരം 6 മണിക്ക് നടുവട്ടം പിലാക്കൽ പള്ളിയിലെ മഖാമിൽ കക്കിടിപ്പുറം സ്വാലിഹ് മുസ്‌ലിയാർ നേതൃത്വം നൽകുന്ന സിയാറത്തോടെയാണ് ആണ്ടുനേർച്ചക്ക് ആരംഭമാകുക.രാത്രി 7 ന് നടുവട്ടം ‘നന്മ’ കാമ്പസിൽ ആത്മീയ സമ്മേളനം ആരംഭിക്കും. മൗലിദ്, സ്വലാത്ത് ജൽസകൾക്ക് വിവിധ പണ്ഡിതർ നേതൃത്വം നൽകും.ഉസ്മാൻ അൽഹസനി കല്ലൂർ മുഖ്യപ്രഭാഷണവും സയ്യിദ് ഫസൽ നഈമി (വടക്കൂട്ട് തങ്ങൾ) സമാപന പ്രാർഥനയും നിർവഹിക്കും. സയ്യിദ് ജിഫ്രി തങ്ങൾ കല്ലടിക്കോട് , സയ്യിദ് എസ് ഐ കെ തങ്ങൾ, സയ്യിദ് സീതിക്കോയ തങ്ങൾ അൽബുഖാരി തുടങ്ങിയവർ സംബന്ധിക്കും.രാത്രി 10 ന് വിശ്വാസികൾക്ക് വിതരണം ചെയ്യുന്ന നേർച്ച ഭക്ഷണത്തോടെയാണ് ഉറൂസ് മുബാറക്സമാപനമാകുക.പരിപാടിയുടെ നടത്തിപ്പിനായി എം കെ മൊയ്ദുണ്ണി ഹാജി (ചെയർമാൻ)വി പി അലി (കൺവീനർ)കോഹിനൂർ മുഹമ്മദ് (ട്രഷറർ) എന്നിവരുടേ നേതൃത്വത്തിൽ സംഘാടക സമിതി രൂപവത്ക്കരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button