THAVANUR

കേരള സാഹിത്യ അക്കാദമി ജേതാവും പ്രിയഅധ്യാപകനും ആയ നാരായണൻ മാഷിനെ ആദരിച്ചു

തവനൂർ: കേരളാ സാഹിത്യ അക്കാദമി ജേതാവും പൊന്നാനി എം ഇ എസ് കോളേജിലെ മുൻ പ്രൊഫസറുമായിരുന്ന നാരായണൻ മാഷിനെ CPIM ന്റെ നേതൃത്വത്തിൽ ആദരിച്ചു. തന്റെ പ്രിയ അധ്യാപകനും കൂടിയായിരുന്ന നാരായണൻ മാഷിനെ തവനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി വി ശിവദാസ് മെമെന്റോ നൽകി ആദരിച്ചു. പ്രിയ അധ്യാപകരിൽ നിന്ന്
ഒരു അനുമോദനം ഏറ്റു
വാങ്ങാൻ കഴിയുക വളരെ സന്തോഷം നിറഞ്ഞ കാര്യമാണെന്നും പഷേ പ്രിയ അധ്യാപകന് അനുമോദനം കൊടുക്കാൻ കഴിയുക
എന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാ ണെന്നും ടി വി ശിവദാസ് പറഞ്ഞു. ചടങ്ങിൽ ഹബീബ്മാസ്റ്റർ, എം എം നാരായണൻ, P.ജ്യോതി, ശ്രീജിത്ത് വെള്ളാഞ്ചേരി, ജയരാജ്, മദിരശ്ശേരി, വിമൽ, അഷ്റഫ്, ചാത്തപ്പൻ, അഷ്റഫ് എന്നിവർ പങ്കടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button