KERALA

ധീരജ് രാജേന്ദ്രന്റെ കുടുംബത്തിന് ധനസഹായം കൈമാറി

കൊല്ലപ്പെട്ട ഇടുക്കി എന്‍ജിനീയറിംഗ് കോളജിലെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥി ധീരജ് രാജേന്ദ്രന്റെ കുടുംബത്തിന് ധനസഹായം കൈമാറി. സിപിഐഎം സമാഹരിച്ച 60 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. ആക്രമണത്തില്‍ പരുക്കേറ്റ അമല്‍, അഭിജിത്ത് എന്നിവര്‍ക്ക് തുടര്‍പഠനത്തിനുള്ള അഞ്ച് ലക്ഷം രൂപ വീതം ധനസഹായവും മുഖ്യമന്ത്രി കൈമാറി.

സിപിഐഎം ഇടുക്കി ജില്ലാക്കമ്മിറ്റിയാണ് തുക സമാഹരിച്ചത്. ചെറുതോണിയില്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് ധീരജിന്റെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി സഹായനിധി കൈമാറിയത്. ധീരജിന്റെ പേരില്‍ ചെറുതോണിയില്‍ നിര്‍മിക്കുന്ന സ്മാരക മന്ദിരത്തിന് തുടര്‍ന്ന് മുഖ്യമന്ത്രി തറക്കല്ലിടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button