ദയ പാലിയേറ്റീവ് കെയറിന് ഒരു കൈത്താങ്ങ്
എടപ്പാൾ: എടപ്പാൾ പൂക്കരത്തറ ദയ പാലിയേറ്റീവ് കെയർ പരിചരത്തിലുള്ള രോഗികളുടെ ചികിത്സ പരിചരണ ചിലവിലേക്കായി പൂക്കരത്തറ ദാറുൽ ഹിദായ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പളിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും സ്വരൂപിച്ച തുക കൈമാറി. 50രൂപ 100രൂപ കൂപ്പൺ വഴി വിദ്യാർത്ഥികളുടെ പൂർണ്ണമായ സഹായ സഹകരണത്തോടെ സമാഹരിച്ച തുകയാണ് പ്രിൻസിപ്പൽ ടീച്ചറിന്റെ അധ്യക്ഷതയിൽ ദയ പാലിയേറ്റീവ് കെയർ കമ്മറ്റി അംഗങ്ങൾക്ക് കൈമാറി.സ്കൂളിലെ സന്നദ്ധ സംഘടനകളായ എൻ.എസ്.എസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജെആർ.സി വിദ്യാർത്ഥികളുടെ കൂട്ടമായ കഠിനദ്ധ്വാന പ്രവർത്തനഫലമായിട്ടാണ് വലിയ ഒരു സംഖ്യ സ്വരൂപിക്കുവാൻ സാധിച്ചതെന്ന് ചടങ്ങിൽ പ്രിൻസിപ്പാൾ ബെൻഷ ടീച്ചർ അഭിപ്രായപ്പെട്ടു. ഫണ്ട് സമാഹരണ ഗ്രൂപ്പുകളുടെ വിശദീകരണവും നടത്തി. ദയ പാലിയേറ്റീവ് ജനറൽ സെക്രട്ടറി സെയ്യ്ദ് മുഹമ്മദ് തുക ഏറ്റുവാങ്ങി സംസാരിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സ് ലീഡർ ഹഫ്സ, അധ്യാപകരായ കബീർ, ഫൗസിയ, സ്റ്റാഫ് സെക്രട്ടറി മൊയ്തീൻ കുട്ടി, ഓഫീസ് അംഗം പി.വി ഷറഫുദ്ദീൻ, ദയ എക്സിക്യൂട്ടീവ് അംഗങ്ങളായ അബുബക്കർ വടകൂട്ട്, ജലിൽ, കെ.ജയരാജൻ, ഷഹനാസ്, ഫൗസിയ, സബിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പി.ടി.എ പ്രസിഡണ്ട് മുഹമ്മദ്ലൈസ് നന്ദി പറഞ്ഞു.