EDAPPALLocal news

പ്രവര്‍ത്തനം നിലച്ച് എടപ്പാള്‍ ഡിപ്പോ; ആവശ്യത്തിനു ജീവനക്കാരില്ലെന്ന് കെഎസ്ആര്‍ടിസി

വികസന സാധ്യതയ്ക്കൊപ്പം ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായ മലപ്പുറം എടപ്പാള്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ പ്രവര്‍ത്തനം കോവിഡുകാലത്തിനു ശേഷം പേരിനു മാത്രമായി ചുരുങ്ങി. നേരത്തെ സജീവമായിരുന്ന ബോഡി ബില്‍ഡിങ് യൂണിറ്റിലും റിസോളിങ് യൂണിറ്റിലുമെല്ലാം കാര്യമായ ജോലികളൊന്നും നടക്കുന്നില്ല. 

കോഴിക്കോട്…തൃശൂര്‍ റൂട്ടിലെ കെ.എസ്.ആര്‍.ടി.സിയിലെ യാത്രക്കാര്‍ക്ക് ഇടയ്ക്ക് അല്‍പനിമിഷം പുറത്തിറങ്ങി ദാഹമകറ്റാനും ശുചിമുറിയില്‍ പോകാനുമെല്ലാം ആശ്രയിക്കാവുന്നതാണ് എടപ്പാള്‍ ഡിപ്പോ. കോവിഡ് കാലത്ത് പ്രവര്‍ത്തനം നിലച്ച സ്റ്റേഷന്‍ മാസ്റ്ററുടെ ഒാഫീസും ടിക്കറ്റ് ബുക്കിങ് കൗണ്ടറും വീണ്ടും സജീവമാക്കാന്‍ ആവശ്യത്തിനു ജീവനക്കാരില്ലെന്നാണ് കെ.എസ്.ആര്‍.ടി.സി പറയുന്നത്. എടപ്പാളിനെ മലപ്പുറം ജില്ലയില്‍ നിന്നുളള ബസുകളുടെ ഒാപ്പറേഷന്‍ സെന്‍ററാക്കാനുളള തീരുമാനവും നടപ്പിലായില്ല.

ഒാരോ മാസവും ഇരുപതു ബസുകളുടെ വരെ ബോഡികള്‍ നിര്‍മിച്ചിരുന്ന യൂണിറ്റും ഇപ്പോള്‍ സജീവമല്ല. പഴയ ബസുകളുടെ അറ്റകുറ്റ പണികളാണ് ഇപ്പോള്‍ നടക്കുന്നത്. ടയറുടെ റീസോളിങ് യൂണിറ്റിന്‍റെ പ്രവര്‍ത്തനവും പേരിനു മാത്രമായി. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button