PONNANI

നീന്തൽ കുളങ്ങളിൽ വിസ്മയം തീർത്ത്
പൊന്നാനിക്കാരായ കുഞ്ഞു സഹോദരങ്ങൾ

പൊന്നാനി: നീന്തൽ കുളങ്ങളിൽ വിസ്മയം പെയ്യിക്കുകയാണ് പൊന്നാനിക്കാരായ കുഞ്ഞു സഹോദരങ്ങൾ. ഗൾഫിലെ നീന്തൽകുളങ്ങളിൽ മെഡൽ വേട്ട സാധ്യമാക്കിയ റനീൻ ജാസിറും ഹയാൻ ജാസിറും നാട്ടിലെ കുളങ്ങളിലും മികവ് അടയാളപ്പെടുത്തി. ഓണാഘോഷത്തിന്‍റെ ഭാഗമായി പൊന്നാനി താലൂക്കിൽ നടന്ന വിവിധ നീന്തൽ മത്സരങ്ങളിൽ ശ്രദ്ധേയ പ്രകടനമാണ് ഇവർ കാഴ്ചവെച്ചത്. ചങ്ങരംകുളം ചിയാനൂർ മോഡേൺ ക്ലബ് നടത്തിയ നീന്തൽ മത്സരത്തിൽ ഇവരാണ് ജൂനിയർ വിഭാഗം ജേതാക്കൾ.

“യു.എ.ഇയിലെ മിക്ക ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പുകളിലും റനീനും ഹയാനും സ്ഥിരം സാന്നിധ്യമാണ്. പങ്കെടുക്കുന്ന ഇനങ്ങളിലൊക്കെയും മെഡൽ ഉറപ്പാക്കിയിട്ടുണ്ട്. കടലിൽ നടക്കുന്ന ഓപൺ വാട്ടർ സ്വിമ്മിങ്ങിലും മെഡൽ സ്വന്തമാക്കിയിട്ടുണ്ട്. ഫ്രീ സ്റ്റൈൽ, ബാക്ക് സ്ട്രോക്ക്, ബട്ടർഫ്ലൈസ്, ബ്രസ്റ്റ് സ്ട്രോക്ക് തുടങ്ങിയവയിൽ പരിശീലനം നേടിയിട്ടുണ്ട്.

യു.എ.ഇയിലെ മിക്ക ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പുകളിലും റനീനും ഹയാനും സ്ഥിരം സാന്നിധ്യമാണ്. പങ്കെടുക്കുന്ന ഇനങ്ങളിലൊക്കെയും മെഡൽ ഉറപ്പാക്കിയിട്ടുണ്ട്. കടലിൽ നടക്കുന്ന ഓപൺ വാട്ടർ സ്വിമ്മിങ്ങിലും മെഡൽ സ്വന്തമാക്കിയിട്ടുണ്ട്. ഫ്രീ സ്റ്റൈൽ, ബാക്ക് സ്ട്രോക്ക്, ബട്ടർഫ്ലൈസ്, ബ്രസ്റ്റ് സ്ട്രോക്ക് തുടങ്ങിയവയിൽ പരിശീലനം നേടിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button