MALAPPURAM

തെങ്ങ് വീണ് മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 17.32 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം, ട്രിബ്യൂണലിന്റെ വിധി

മലപ്പുറം: ജോലിക്കിടെ തെങ്ങ് ദേഹത്ത് വീണ് മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 17,32,700 രൂപ നഷ്ടപരിഹാരം നൽകാൻ മഞ്ചേരി മോട്ടോർ ആക്സിഡണ്ട് ക്ലൈം ട്രിബ്യൂണൽ ജഡ്ജി പി എസ് ബിനു വിധിച്ചു. പൊന്മള ചാപ്പനങ്ങാടി കൊഴിഞ്ഞിപ്പറമ്പിൽ കുട്ട്യാലിയുടെ മകൻ അബ്ദുള്ള (49) ആണ് മരിച്ചത്. 2016 ജൂലൈ 21നാണ് അപകടം. 

ജെസിബി ഉപയോഗിച്ച് മണ്ണ് മാന്തുന്നതിനിടെ കടപുഴകിയ തെങ്ങ് സമീപത്തുണ്ടായിരുന്ന അബ്ദുള്ളയുടെ ദേഹത്ത് വീഴുകയായിരുന്നു. ഉടൻ കോട്ടക്കൽ അൽമാസ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മൂന്നാം ദിവസം മരിക്കുയായിരുന്നു. ഒമ്പത് ശതമാനം പലിശയും കോടതി ചെലവുമടക്കമുള്ള തുക റിലയൻസ് ജനറൽ ഇൻഷൂറൻസ് കമ്പനി കൊച്ചിൻ കടവന്ത്ര ശാഖയാണ് നൽകേണ്ടത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button