ശ്രീവത്സം ആശുപത്രിയിൽ ഇഫ്ത്താർ സംഗമം നടത്തി
എടപ്പാൾ:നടുവട്ടത്ത് പ്രവർത്തിച്ചുവരുന്ന ശ്രീവത്സം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ചടങ്ങിൽ ശ്രീവത്സം എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. വിപി ഗോപിനാഥൻ, ഡയറക്ടർ ടിഎം നന്ദകുമാർ, ശ്രീവത്സം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ മെഡിക്കൽ ഡയറക്ടർ ഡോക്ടർ ഗോപിനാഥൻ നായർ,എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബൈദ ടീച്ചർ,വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കവുങ്ങിൽ മജീദ്, കപൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കെ റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ പിപി മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. മോഹൻദാസ്,ഇബ്രാഹിം മുതൂർ,സിദ്ദിഖ് മൗലവി, തുടങ്ങിയവർ നേതൃത്വം വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത്,ഗ്രാമപഞ്ചായത്ത് എന്നിവയിലെ ജനപ്രതിനിധികളും,പെയിൻ ആൻഡ് പാലിയേറ്റീവ്, വ്യാപാരി വ്യവസായി, പത്രപ്രവർത്തനം,രാഷ്ട്രീയ യുവജന സംഘടനകൾ, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുകൾ തുടങ്ങിയ രംഗങ്ങളിലെ പ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യം കൊണ്ട് പരിപാടി ശ്രദ്ധേയമായി. കോവിഡ് കാലത്തും, തുടർന്ന് നടന്നുവരുന്ന മെഡിക്കൽ ക്യാമ്പുകളിലൂടെയും ആരോഗ്യരംഗത്ത് ശ്രീവത്സം ആശുപത്രി നടത്തിവരുന്ന സേവനങ്ങളെയും,ബോധവൽക്കരണ
പ്രവർത്തനങ്ങളെയും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ച വ്യക്തികൾ പ്രശംസിച്ചു.