EDAPPALLocal news
തിരുത്തി എ എം എൽ പി സ്‌കൂളിൽ വായനോത്സവം പദ്ധതിക്ക് തുടക്കമായി
എടപ്പാൾ:വായനാദിനാചരണത്തോടനുബന്ധിച്ച് തിരുത്തി എ.എം.എൽ.പി.സ്‌കൂളിൽ നടപ്പിലാക്കുന്ന വായനോത്സവം പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ ക്ലാസ് ലൈബ്രറികളുടെ ഉദ്‌ഘാടനം വിദ്യാർത്ഥി പ്രതിനിധികൾക്ക് പുസ്തകങ്ങൾ നൽകിക്കൊണ്ട് കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്‌ലം തിരുത്തി നിർവ്വഹിച്ചു. എം.ടി.എ.പ്രസിഡന്റ് മാജിദ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌കൂൾ മാനേജർ ടി.എ.അബ്ദുൽ ഖാദർ ഹാജി,പി.കെ.ജസീല.ദീപ.കെ.പി, മുഹമ്മദ് റഫീഖ്.കെ,എന്നിവർ പ്രസംഗിച്ചു.വായനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള വായനാ മത്സരങ്ങൾ,അമ്മവായന തുടങ്ങിയ പരിപാടികളും വരുംദിവസങ്ങളിൽ നടക്കും.