തവനൂർ മഹിളാ മന്ദിരത്തിൽ ഇന്ന് പ്രസീതക്കും മഹേഷിനും കതിർമണ്ഡപമുയർന്നു.
തവനൂർ: തവനൂർ മഹിളാ മന്ദിരത്തിൽ വീണ്ടുമൊരു കതിർമണ്ഡപമുയർന്നു.
സനാഥത്വത്തിൻ്റെ പൂർണ്ണ നിറവിൽ തവനൂർ ഗവ.മഹിളാ മന്ദിരത്തിലെ കെ. എ പ്രസീത പുറത്തൂർ മാട്ടുമ്മൽ സ്വദേശി മഹേഷിൻ്റെ ജീവിത പങ്കാളിയായി.ഞായറാഴ്ച രാവിലെ 11നും 12നും മധ്യേയയിരുന്നു വിവാഹം.
വനിതാ ശിശു വികസന വകുപ്പിന്റെയും പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെയും കീഴിൽ പ്രവർത്തിക്കുന്ന മഹിളാ മന്ദിരം ഇത് പത്താം തവണയാണ് മംഗള കർമ്മത്തിന് വേദിയാകുന്നത്.
കോഴിക്കോട് ചിൽഡ്രൻസ് ഹോമിലും ആപ്റ്റർ കെയർ ഹോമിലും പഠിച്ചു വളർന്ന കാക്കഞ്ചേരി സ്വദേശിനിയായ പ്രസീത നവംബറിലാണ് തവനൂരിലെ കൂരയിലെ മഹിളാ മന്ദിരത്തിൽ അന്തേവാസിയായി എത്തുന്നത്. കോഴിക്കോട് പഠിക്കുന്ന കാലത്ത് മഹേഷിന്റെ സഹോദരി മഞ്ജുവുമായി ഉണ്ടായ സുഹൃത്ത് ബന്ധമാണ് പ്രസീതയും മഹേഷും തമ്മിലുളള മിന്നുകെട്ടിന് ഇടയായത്.
കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച്നടന്ന വിവാഹ ചടങ്ങിൽ
മന്ത്രി വി അബ്ദുറഹ്മാൻ എം എൽ എ കെ ട്ടി ജലീൽ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാമകൃഷ്ണൻ, പുറത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.ഒ ശ്രീനിവാസൻ,തവനൂർ പഞ്ചായത്ത് പ്രസിഡണ്ട് നസീറ, വൈസ് പ്രസിഡണ്ട് ബാബു തുടങ്ങി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
പ്രസീതയുടെ മൈലാഞ്ചിക്കല്യാണത്തിന് ചങ്ങരംകുളം സി.ഐ ചിറക്കൽ ബഷീറിന്റെയും സംഘത്തിന്റെയും നേതൃത്വത്തിൽ സംഗീത വിരുന്നൊരുക്കിയിരുന്നു..