kaladiLocal news

തയ്യൽ മെഷിനുകൾ വിതരണം ചെയ്തു

കാലടി: നാട്ടുനന്മയുടെ രജത ജൂബിലി വർഷം പ്രമാണിച്ച് വിവിധ ക്ഷേമ പദ്ധതികൾ നടത്തി വരുന്നതിൻ്റെ ഭാഗമായി 200 വനിതകൾക്ക് തയ്യൽ മെഷിനുകൾ വിതരണം ചെയ്തു. നേരത്തെ മൂന്നു ഘട്ടങ്ങളിലായി തയ്യൽ മെഷിനുകൾ വിതരണം ചെയ്തിരുന്നു. നാഷണൽ എൻജിഒ കോൺഫെഡറേഷൻ സഹകരണത്തിൽ 50 ശതമാനത്തിലാണ് മെഷിനുകൾ നൽകുന്നത്. കണ്ടനകത്ത് നടന്ന വിതരണ പരിപാടി കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൽക്കീസ് കൊരണ പറ്റ അധ്യക്ഷയായി. പഞ്ചായത്തംഗം ടി ബഷീർ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രകാശൻ കാലടി, എം ജയശ്രീ, കാലടി പഞ്ചായത്തംഗങ്ങളായ അബ്ദുൾ ഗഫൂർ, സുരേഷ് പനക്കൽ, സത്യൻ കണ്ടനകം, കെ പി ഉഷാകുമാരി, എ വി നൂറ, റിയാസ് ടി കോലളമ്പ്, ടി കെ മോഹൻദാസ്, കെ വി സുരേഷ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button